'സമുദായ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്'; നിർദേശവുമായി ആര്‍ച്ച് ബിഷപ്

perunthottam-02
SHARE

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദേശവുമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്മാര്‍ ജോസഫ് പെരുന്തോട്ടം. ന്യൂനപക്ഷത്തിന്‍റെ പേരില്‍ വരുന്ന സ്ഥാനാര്‍ഥികള്‍ ബന്ധപ്പെ‌‌ട്ട സമുദായത്തിന്‍റെ വിശ്വാസമാര്‍ജിച്ചവരായിരിക്കണം. സമുദായവിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളുമുള്ളവര്‍  സമുദായത്തിന്‍റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് ആപത്കരമാണെന്ന് മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.  

സഭയുടെ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് മാര്‍ ജോസഫ് പെരുന്തോട്ടം സീറോമലബാര്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്തായിരിക്കണം എന്നത് സംബന്ധിച്ച് നെഹ്റു പിസിസികള്‍ക്ക് അയച്ച കത്തിനെക്കുറിച്ച് തന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ന്യൂനപക്ഷങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ വിശ്വാസമാര്‍ജിച്ചവരെ മാത്രം സ്ഥാനാര്‍ഥികളാക്കണമെന്ന് നെഹ്റു നിര്‍ദേശിച്ചകാര്യം മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിക്കുന്നു.നെഹ്റുവിന്‍റെ വീക്ഷണം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഉള്‍ക്കൊള്ളണമെന്നും മാര്‍ പെരുന്തോട്ടം നിര്‍ദേശിച്ചും ന്യൂനപക്ഷത്തിന്‍റെ പേരില്‍ വരുന്ന സ്ഥാനാര്‍ഥികള്‍ ബന്ധപ്പെ‌‌ട്ട സമുദായത്തിന്‍റെ വിശ്വാസമാര്‍ജിച്ചവരായിരിക്കണം. സമുദായവിരുദ്ധനിലപാടുകളും ആദര്‍ശങ്ങളുമുള്ളവര്‍  സമുദായത്തിന്‍റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് ആപത്കരമാണ്. സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാമനോഭാവത്തോടെ പെരുമാറുന്നവരുമായ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന  സമുദായ വിരുദ്ധത ഏവരും തിരിച്ചറിയുന്നുണ്ടെന്നും മാര്‍ പെരുന്തോട്ടം പറയുന്നു. അധികാരം  ജനസേവനത്തിനാണെന്നും പാര്‍ട്ടിയെ വളര്‍ത്താനല്ല ഉപയോഗിക്കേണ്ടതെന്നും തന്‍റെലേഖനത്തില്‍ മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...