മേയറെ ഇറക്കി തിരുവമ്പാടി കാക്കാൻ സിപിഎം; തയാറെന്ന് ബീന ഫിലിപ്പ്

beena-philip-2
SHARE

കോഴിക്കോട് തിരുവമ്പാടിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മേയര്‍ ബീന ഫിലിപ്പ് പരിഗണനയില്‍. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് ബീന ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. സൗത്ത് മണ്ഡലത്തിലേയ്ക്ക് ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിനെയും പരിഗണിക്കുന്നുണ്ട്.

കര്‍ഷക കുടിയേറ്റ മണ്ഡലമായ തിരുവമ്പാടി നിലനിര്‍ത്താന്‍ മേയര്‍ ബീന ഫിലിപ്പിനെ രംഗത്തിറക്കാനാണ് സിപിഎമ്മിന്‍റെ ആലോചന. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സിറ്റിങ് എംഎല്‍എ ജോര്‍ജ് എം തോമസ് മല്‍സരിക്കില്ലെന്നാണ് തീരുമാനം. 2015 ല്‍ മേയറായിരുന്ന വി.കെ.സി. മമ്മദ് കോയ തൊട്ടുപിന്നാലെ എത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചിരുന്നു. ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.

കോഴിക്കോട് സൗത്തിലേയ്ക്കാണ് ഡപ്യൂട്ടി മേയറായ സി.പി. മുസാഫിര്‍ അഹമ്മദിന്‍റെ പേരു കേള്‍ക്കുന്നത്. 2011 ല്‍ വെറും 1376 വോട്ടുകള്‍ക്കാണ് സൗത്തില്‍ എം.കെ. മുനീറിനോട് മുസാഫിര്‍ തോറ്റത്. ഇത്തവണ ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെപോരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...