
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്–ചെന്നൈയിന് എഫ്സി പോരാട്ടം സമനിലയില്‍ അവസാനിച്ചു. 29–ാം മിനിറ്റില്‍ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. പെനല്‍റ്റിയിലൂടെയാണ് ഹൂപ്പറിന്റെ ഗോള്‍. 10–ാം മിനിറ്റില്‍ ഫാറ്റ്ഖുലോയിലൂടെയാണ് ചെന്നൈയിന് ലീഡെടുത്തത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ സമനിലയാണ് ഇത്. 19 മല്‍സരങ്ങളില്‍ നിന്ന് 17 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ നേരത്തെ അവസാനിച്ചതാണ്.