സമരം 26ാം ദിവസത്തില്‍; മീന്‍ വില്‍പന നടത്തി ഉദ്യോഗാർഥികൾ: രോഷമേറുന്നു

fishstrike
SHARE

സെക്രട്ടേറിയറ്റ് നടയില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പന നടത്തി ഇന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. സര്‍ക്കാരില്‍നിന്ന് ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് വരാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് നീക്കം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച ഉപവാസം അനുഷ്ഠിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ശോഭ സുരേന്ദ്രന്‍റെ 48 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. അതേസമയം എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരിനാഥും നടത്തിവരുന്ന നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...