'ജസ്ന കേസിൽ സംസ്ഥാനന്തര ബന്ധങ്ങൾ'; അന്വേഷണം സിബിഐക്ക് വിട്ടു

jesna-2
SHARE

ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ പൊലീസിന് നിര്‍ദേശം നൽകി. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു‍. ജസ്നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു.

2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയിരുന്നില്ല.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...