സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പളളി അന്തരിച്ചു

isaac-thomas-kottukapally-1
SHARE

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പശ്ചാത്തലസംഗീതത്തിനുളള ദേശീയ പുരസ്കാരം മൂന്നുതവണ നേടി.  അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി.എന്‍ കരുണ്‍ തുടങ്ങിയവരുടെ സിനിമകള്‍ക്ക് സംഗീതം നല്‍കി. ഇരുന്നൂറോളം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്, തിരക്കഥാരംഗത്തും ശ്രദ്ധേയനായിരുന്നു.

മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഐസക് തോമസ് കൊട്ടുകാപ്പള്ളി അരങ്ങിനോടും അഭിനയത്തോടും അടങ്ങാത്ത പ്രണയം കാത്തുസൂക്ഷിച്ചിരുന്നു. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ അരങ്ങേറുന്നത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ  2010 ൽ ദേശീയ അവാർഡിനർഹനായി. കുട്ടിസ്രാങ്ക്, മാർഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു.നാലുതവണ സംസ്ഥാന അവാർഡും നേടി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...