പിഎസ്‌സി എഴുതിയവരോട് യുഡിഎഫ് നീതി കാട്ടി; മുഖ്യമന്ത്രിയ്ക്കു ഉമ്മൻചാണ്ടിയുടെ മറുപടി

oommenchandy-pinarayi
SHARE

മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. തന്നെ എന്തുവേണമെങ്കിലും പറയട്ടെ.  ഇതിലും വലുതായി ആക്ഷേപിച്ചു, കല്ലെറിഞ്ഞു, ഒരു മറുപടിയും പറഞ്ഞില്ല.  

പിഎസ്‌സി പരീക്ഷയെഴുതിയവരോട് യുഡിഎഫ് സര്‍ക്കാര്‍ എന്നും നീതി കാട്ടി. പകരം ലിസ്റ്റ് വരാതെ ഒരു റാങ്ക് ലിസ്റ്റും യു‍ഡിഎഫ് റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  31 റാങ്ക് പട്ടികകള്‍ റദ്ദായി. 350 ഒഴിവുകളുണ്ട്. പിഎസ്‌സി നിയമനം നടത്തിയില്ല. നൂറ് പട്ടികകകളുടെ കൂടി കണക്കെടുത്തുവരികയാണെന്നും ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പറഞ്ഞു

നീതിക്കായുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്ക് കൊണ്ട് നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . 12185 പൊലീസ് നിയമനം യുഡിഎഫ് കാലത്ത് നടന്നു. 4791 അല്ല.

ഇപ്പോഴും 2500 സിപിഒ ഒഴിവുണ്ട്. പിന്‍വാതില്‍ നിയമനത്തിന് കണ്‍സല്‍ട്ടന്‍സി നല്‍കിയ സര്‍ക്കാരാണിത്. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത് തരംതാണ നടപടിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...