എല്‍ജിഎസ് പട്ടിക നീട്ടണം; സമരം പരിഹരിക്കാന്‍ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി

oommenchandy-psc
SHARE

തൊഴില്‍സമരം പരിഹരിക്കാന്‍ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി. എല്‍ജിഎസ് പട്ടിക ഒന്നരക്കൊല്ലം നീട്ടണം. സിപിഒ പട്ടികയിലുള്ളവരുെട വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്താങ്ങണം. 

ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

യുഡിഎഫ് കാലത്തെ സ്ഥിരനിയമനങ്ങള്‍ ചട്ടപ്രകാരമാണ്. ഇടതുസര്‍ക്കാരിനെക്കാള്‍ യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി. മുഖ്യമന്ത്രി പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ വെല്ലുവിളിക്കുന്നു. 

പുതിയ ലിസ്റ്റില്ലെങ്കില്‍ പഴയത് നീട്ടുകയെന്നായിരുന്നു സര്‍ക്കാര്‍നയമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...