പൊലീസ് കാവലിൽ സിദ്ദീഖ് കാപ്പന് ജാമ്യം; ഉമ്മയെ കണ്ട് മടങ്ങിവരണം

siddique-kappan-1
SHARE

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മരണശയ്യയിൽ കിടക്കുന്ന ഉമ്മയെ കാണുന്നതിന് 5 ദിവസത്തേക്ക് ആണ് ജാമ്യം.  യു.പി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തെങ്കിലും കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കാന്‍ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ഉമ്മയെ കാണുന്നതിന് വേണ്ടി മാത്രമായിരിക്കും. കുടുംബാംഗങ്ങള്‍, ഉമ്മയുടെ ഡോക്ടര്‍മാര്‍ എന്നിവരൊഴികെ മറ്റാരുമായി കൂടിക്കാഴ്ച പാടില്ല. മാധ്യമങ്ങളോട് സംസാരിക്കരുത്. 24 മണിക്കൂറും യു.പി പൊലീസിന്‍റെ കാവലിലായിരിക്കും. കേരളത്തിലെ സുരക്ഷയില്‍ യു.പി പൊലീസുമായി കേരളപൊലീസ് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...