ഹാത്രസില്‍ പോയത് റഊഫ് പറഞ്ഞിട്ട്’; സിദ്ധീഖ് കാപ്പനെതിരെ വാദിച്ച് ഇ.ഡി കുറ്റപത്രം

Siddique Kappan
SHARE

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം. റഊഫ് ശരീഫ് ഉള്‍പ്പെടേയുള്ള നാല് പോപ്പുലര്‍ ഫ്രണ്ട്–കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പ്രതിചേര്‍ത്താണ് ലക്നൗ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന്‍റെ അക്കൗണ്ടുകളിലെത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ ഫണ്ട് ഡല്‍ഹി കലാപത്തിന് വഴിയൊരുക്കിയ പൗരത്വ സമരത്തിനും, ഹാത്രസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും വിനിയോഗിച്ചു. റഊഫ് ശരീഫിന്‍റെ നിര്‍ദേശപ്രകാരമാണ് സിദ്ധീഖ് കാപ്പനുള്‍പ്പടെയുള്ളവര്‍ ഹാത്രസിലേക്ക് പോയതെന്നും കുറ്റപത്രം ആരോപിക്കുന്നു. കുറ്റപത്രം സ്വീകരിച്ച കോടതി മാര്‍ച്ച് 18ന് ഹാജരാകാന്‍ അഞ്ച് പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...