ഹലാല്‍ ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം; ആര്‍.വി.ബാബു അറസ്റ്റില്‍

RV BABU
SHARE

ഹലാല്‍ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു അറസ്റ്റില്‍. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കൊച്ചി പറവൂര്‍ പൊലീസാണ് കേസെടുത്തത്.  ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളമശേരിയിലെ ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് ഹിന്ദുഐക്യവദേി പ്രവര്‍ത്തകരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കടയില്‍ പതിപ്പിച്ച ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ലൈറ്റര്‍ പാഡില്‍ ഇവര്‍ കത്തും നല്‍കി. ഈ വിഷയത്തില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ അനുകൂലിക്കുന്ന പ്രസ്താവനയുമായി ആര്‍.വി.ബാബു രംഗത്തെത്തിയിരുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...