ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്

KUWAIT-HEALTH-VIRUS
SHARE

ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ. വിലക്ക് ഇന്ന് നിലവില്‍ വരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്  നടപടി. സൗദിയിൽ 310 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയും 271 പേർ രോഗമുക്തരാവുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ 375 പേരടക്കം 2,146 പേരാണിനി ചികിൽസയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

യുഎഇയിൽ 3,310 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 866 ആയി. 92 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒമാനിലും ഖത്തറിലും ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്തിൽ 811 പേർക്കും ബഹ്റൈനിൽ 525 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഖത്തറിൽ 5,735 പേർകൂടി ചികിൽസയിലുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...