
സംസ്ഥാനത്ത് ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂട്ടി. കൊച്ചി നഗരത്തില്‍ ഡീസല്‍ വീല ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസയാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധന.
കോവിഡ് ഭീതിയില്‍ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യവാഹനങ്ങളിലേക്ക് മാറിയവരുടെ നടുവൊടിക്കുകയാണ് ദിനംപ്രതി ഉയരുന്ന ഇന്ധനവിലവര്‍ധന. കോവിഡ് നിയന്തണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്ന ഓട്ടോ–ടാക്സി തൊഴിലാളികളുടെ ജീവിതത്തെയും പെട്രോള്‍ ഡീസല്‍ വില പ്രതിസന്ധിയിലാക്കുന്നു. ജനരോഷമെല്ലാം കേന്ദ്രസര്‍ക്കാരിനോടാണ്.
ഓരോ ദിവസം കഴിയുന്തോറും പെട്രോള്‍ അടിക്കല്‍ ജനത്തില്‍ പോക്കറ്റിന്റെ കനം കുറയ്ക്കുന്നു. നൂറ് രൂപക്ക് പെട്രോള്‍ അടിച്ചിരുന്നവര്‍ മിനിമം ഇരുന്നൂറ് രൂപക്ക് അടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. കോവിഡ് കാലത്ത് സ്വന്തം വാഹത്തില്‍ നിരന്തരം യാത്രചെയ്യുന്നവര്‍ ഇന്ധനമടിച്ച് വഴിയാധാരമാകും
ഈ മാസം 13 മുതല്‍ ഏതാണ്ട് മൂന്ന് രൂപയോളമാണ് ഇന്ധനവിലയില്‍ കൂട്ടിയത്. ലോക്ഡൗണ്‍ കാലത്ത് വരുമാനില്ലാതെ വലഞ്ഞ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ് വർധന.
നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ഇന്ധനവിലയില്‍ നികുതിയിളവിന് പോലും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നുമില്ല