ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യ സമനില; ഗോള്‍വര കടന്നെങ്കിലും ഹൂപ്പറിന്റെ ഗോള്‍ അനുവദിച്ചില്ല

isl-balsters-2
SHARE

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂര്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 40ാം മിനിറ്റില്‍ ഗാരി ഹൂപ്പറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍വരകടന്നെങ്കിലും ഗോള്‍ അനുവദിച്ചില്ല. ഹൂപ്പറിനും ജോര്‍ഡന്‍ മറിക്കും ലഭിച്ച അവസരങ്ങളില്‍ ഏറെയും ഗോള്‍പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. ജംഷഡ്പൂര്‍ ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്സിന് ഗോള്‍ നിഷേധിച്ചു. സമനിലയോടെ ബംഗളൂരുവിനെ പിന്തള്ളി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തെത്തി. ജംഷഡ്പൂര്‍ ഏഴാമതാണ്

ജയിച്ചിരുന്നെങ്കിൽ മൂന്നു പോയിന്റുമായി ഒമ്പതിൽനിന്ന് ആറാം സ്ഥാനത്തേയ്ക്ക് എത്താമായിരുന്ന മഞ്ഞപ്പടയ്ക്ക് ഒരു പോയിന്റുനേടി എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ‘ഭാഗ്യം’ ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്​ദുൾ സമദാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്.

ബ്ലാസ്റ്റേഴ്‌സിനായി മുന്നേറ്റനിരയില്‍ സഹല്‍-മറി-ഹൂപ്പര്‍ സഖ്യം മികച്ച ഗെയിമാണ് പുറത്തെടുത്തത്. ഏഴോളം ഗോൾ അവസരമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. രണ്ടാം പകുതിയിൽ മൂന്നു അവസരം ലഭിച്ചെങ്കിലും ഒന്നിനും ജംഷഡ്പുർ ഗോൾവല ചലിപ്പിക്കാനായില്ല. അവസാന മിനിറ്റിലെ മാറ്റങ്ങളും ഫലം കണ്ടില്ല.

ഗോൾ നേടാനായില്ലെങ്കിലും ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. നാല് ഗോൾ അവസരങ്ങളാണ് നേരിയ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ഒരു ഗോള്‍ നേടിയെങ്കിലും റഫറി അനുവദിച്ചില്ല. 29-ാം മിനിറ്റില്‍ രോഹിത് കുമാറാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോൾ അവസരം സൃഷ്ടിച്ചത്.

എന്നാൽ ജംഷഡ്പുർ ഗോള്‍കീപ്പറും മലയാളിയുമായ രഹനേഷ് പന്ത് കയ്യിലൊതുക്കി. 35ാം മിനിറ്റിൽല്‍ ഹൂപ്പര്‍, ജംഷഡ്പുർ പോസ്റ്റിലേക്ക് പന്ത് അടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 42-ാം മിനിറ്റില്‍ ഹൂപ്പറുടേയും ജോർദൻ മറിയുടേയും ശ്രമങ്ങളും വിഫലമായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...