
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാഹുൽ ഗാന്ധി എം.പി. സ്ഥാനാർഥിപ്പട്ടികയിൽ യുവജനങ്ങൾക്കും പരിചയ സമ്പന്നർക്കും ഇടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂർ മണ്ഡലത്തിലെ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ, വിവിധ സ്കൂളുകൾക്കുള്ള ബസുകളുടെ താക്കോൽദാനം തുടങ്ങിയ ചടങ്ങുകൾ അദ്ദേഹം നിർവഹിച്ചു. നിലമ്പൂർ സർക്കാർ ആശുപത്രിയിലെ ഐസിയു ഉപകരണങ്ങളും വെന്റിലേറ്ററും നാടിന് സമർപ്പിച്ചു. നിലമ്പൂർ മണ്ഡലം കമ്മറ്റിയുടെ യുഡിഎഫ് കൺവെൻഷനിലും പങ്കെടുത്തു. തുടര്ന്ന് കല്പറ്റയിലേക്ക് പോകുന്ന രാഹുലിന് നാളെയും വിവിധ പരിപാടികളുണ്ട്.