രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തിച്ചില്ല; മരണനിരക്കും കുറച്ചു; പ്രചാരണം ശരിയല്ലെന്ന് മന്ത്രി

kk-shailaja-3
SHARE

കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു. മരണനിരക്കുംകുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു. 

കോവിഡ് പ്രതിരോധരംഗത്തെ നേട്ടങ്ങൾ ആഘോഷമാക്കിയിട്ടില്ലെന്ന് ന്യൂസ്മേക്കർ സംവാദത്തിൽ ആരോഗ്യ മന്ത്രി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ബിബിസിയും ഗാർഡിയനുമടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞത് ആരും ആവശ്യപ്പട്ടിട്ടല്ല. ചിലരൊക്കെ സംശയിച്ചു, ഒരു നാട്ടിൻ പുറത്തുകാരിയായ ശൈലജയ്ക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന്. ഇതിന്‍റെ പിന്നിൽ മറ്റ് സ്വാധീനങ്ങൾ ഉണ്ടാകാം എന്ന്. എനിക്ക് പറയാനുള്ളത്, ഞാൻ ഒരു ഗ്രാമത്തിൽ ജനിച്ചയാളാണ്, കേരളത്തിന്‍റെ ആരോഗ്യമന്ത്രി എന്ന നിലയിലാണ് ലോകം എന്നെ കണ്ടത്, അല്ലാതെ എന്‍റെ വ്യക്തിപരമായ നേട്ടമൊന്നുമല്ല. കോവിഡ് പ്രതിരോധരംഗത്ത് അനുകരണീയ മാതൃക എന്ന നിലയിൽ ലോകത്ത് ഒന്നുമില്ല. അങ്ങനെയിരിക്കെ മരണ സംഖ്യ കുറയ്ക്കുന്നതിലടക്കം കേരളം നടത്തിയ പ്രവർത്തനങ്ങളാണ് ലോക ശ്രദ്ധ നേടിയത്.

നടി മഞ്ജു വാരിയറും കെ.കെ.ശൈലജയുമായുള്ള സംവാദത്തിൽ പങ്കെടുത്തു. ടീച്ചർ കേരളത്തിന് നൽകിയ ആത്മവിശ്വാസവും ധൈര്യവും വലുതാണെന്ന് മഞ്ജു പറഞ്ഞു. ന്യൂസ്മേക്കർ പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഞങ്ങളുടെ ഹീറോ കെ.കെ. ശൈലജയാണെന് മഞ്ജു പറഞ്ഞു. സംവാദത്തിൽ പങ്കെടുത്ത മുൻ മന്ത്രി ഷിബു ബേബി ജോൺ ഉന്നയിച്ച വിമർശനങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് മന്ത്രി നൽകിയ പിന്തുണയെക്കുറിച്ച് കെ.ജി.എം.ഒ.എ യെ പ്രസിഡൻ്റ് ഡോ.ജോസഫ് ചാക്കോ ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...