ഇത് ഞെട്ടിപ്പിക്കുന്നത്; യഥാര്‍ഥ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണം: അമരീന്ദര്‍ സിങ്

amarinder-singh
SHARE

യഥാര്‍ഥ കര്‍ഷകര്‍ ഡല്‍ഹി വിട്ട് അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.  ഡല്‍ഹിയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. ചിലരുടെ അക്രമം അംഗീകരിക്കാനാകില്ല. ഇത് നല്ല പേര് നഷ്ടമാക്കും. കര്‍ഷക സമരനേതാക്കള്‍ ട്രാക്ടര്‍ റാലി റദ്ദാക്കിയെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാനാവില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു. 

കര്‍ഷകവിരുദ്ധ നിയമങ്ങളെ തള്ളിപ്പറഞ്ഞും സമരത്തിനിടെ അരങ്ങേറിയ അക്രമങ്ങള അപലപിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഹിംസ ഒരു പ്രശ്നത്തിനുമുള്ള പരിഹാരമല്ല. ആർക്ക് വേദനിച്ചാലും നഷ്ടം നമ്മുടെ രാജ്യത്തിനാണ്. ഈ രാജ്യത്തിന്‍റെ ഭാവിക്കായി കര്‍ഷകവിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുക..' അദ്ദേഹം ഹിന്ദിയില്‍ കുറിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...