
തൃശൂര്‍ കോര്പറേഷന് പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇതോടെ, എല്‍ഡിഎഫിനും യുഡിഎഫിനും കോര്‍പറേഷനില്‍ ഇരുപത്തിനാലു കൗണ്‍സിലര്‍മാര്‍ വീതമായി. സ്വതന്ത്രനായി ജയിച്ച എം.കെ.വര്‍ഗീസാണ് നിലവിലെ മേയര്‍. തൃശൂര്‍ കോര്പറേഷന് പുല്ലഴി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.രാമനാഥന് 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. യു.ഡി.എഫിന് കോര്പറേഷന് ഭരണം പിടിക്കാന്‍ പിടിവള്ളിയാണ് രാമനാഥന്റെ ജയം. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വക്കേറ്റ് മഠത്തില്‍ രാമന്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയുള്ള എല്‍.ഡി.എഫിന്റെ നീക്കം പാളി. 178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് ജയിച്ച ഡിവിഷനിലാണ് 998 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയത്.
സ്വതന്ത്രനായ എം.കെ.വര്‍ഗീസിന് രണ്ടുവര്‍ഷത്തേയ്ക്കു മേയര്‍ പദവി നല്‍കിയാണ് എല്‍.ഡി.എഫ്. കോര്പറേഷന് ഭരണം പിടിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ യു.ഡി.എഫിലേക്ക് പോകുമോയെന്ന ചോദ്യത്തിന് എം.കെ.വര്‍ഗീസിന്റെ മറുപടി. യു.ഡി.എഫിനൊപ്പം വന്നാല്‍ അഞ്ചു വര്‍ഷം മേയറാക്കാമെന്നാണ് ഡി.സി.സി. പ്രസിഡന്റ് എം.പി.വിന്‍സെന്റിന്റെ വാഗ്ദാനം.
അതേസമയം, എം.കെ.വര്‍ഗീസിനുള്ള മേയര്‍ പദവി രണ്ടു വര്ഷത്തേയ്ക്കാണെന്ന് ധാരണ. എം.കെ.വര്‍ഗീസ് യു.ഡി.എഫിനൊപ്പം പോകാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് സി.പി.എം. ജില്ലാ െസക്രട്ടറി എം.എം.വര്‍ഗീസ് പ്രതികരിച്ചു. ഇരുപത്തിനാലു കൗണ്‍സിലര്‍മാരുമായി യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഭരണം കയ്യിലിരിക്കണമെങ്കില് എം.കെ.വര്‍ഗീസ് വേണമെന്ന അവസ്ഥയാണ് ഇരുകൂട്ടര്‍ക്കും.