എല്‍ഡിഎഫിനൊപ്പം തുടരും; യുഡിഎഫ് വാഗ്ദാനത്തിന് നന്ദി: തൃശൂര്‍ മേയര്‍

mk-varghese-1
SHARE

എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. എല്‍ഡിഎഫുമായി പ്രശ്നങ്ങളുണ്ടായാല്‍ മാത്രം മറിച്ച് ചിന്തിക്കും. അഞ്ചുവര്‍ഷം മേയറാക്കാമെന്ന യുഡിഎഫ് വാഗ്ദാനത്തിന് നന്ദിയുണ്ടെന്നും എം.കെ.വര്‍ഗീസ് തൃശൂരില്‍ പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിനും കളമശേരി നഗരസഭയിലെ മുപ്പത്തേഴാം വാര്‍ഡില്‍ എല്‍ഡിഎഫിനും അട്ടിമറി വിജയം. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായിരുന്ന പുല്ലഴി ഡിവിഷന്‍ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ കെ.രാമനാഥന്‍ വിജയിച്ചത്. ഇതോടെ കോര്‍പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് അട്ടിമറി വിജയം നേടിയത്. ഇതോടെ കളമശേരി നഗരസഭയില്‍  യുഡിഎഫിന് 21ഉം എല്‍ഡിഎഫിനം 20ഉം അംഗങ്ങളായി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...