
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്. കരട് റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിൽ വരുന്നത് സാമാന്യ നീതിയുടെ നിഷേധമാണെന്ന് പ്രമേയം. സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ കേരള നിയമസഭ നിരാകരിക്കുന്നത് ഇതാദ്യമാണ്.
സർക്കാർ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. കീഴ്വഴക്കം പാലിക്കാതെയുള്ള വിചിത്രമായ പ്രമേയമാണിതെന്ന് വി.ഡി.സതീശന് സഭയില്‍ ആരോപിച്ചു. കോടതിവിധിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതുപോലെ ധാര്‍ഷ്ട്യമാണിതെന്നും സതീശന് സഭയില്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പോലും ഇങ്ങനെ ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
സിഎജിയെ നിരാകരിക്കുന്നത് മഹാ അപരാധമല്ല, സിഎജി നീതി പാലിച്ചില്ലെന്നും ധനമന്ത്രി തോമസ് ആസക് സഭയിൽ പറഞ്ഞു.
പിഎസി പരിശോധിക്കേണ്ടത് സിഎജി ആദ്യം സമർപ്പിച്ച റിപ്പോർട്ടാണോ നിരാകരിക്കപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയുളതാണോയെന്ന സംശയം പ്രതിപക്ഷം ഉയർത്തി. ഇക്കാര്യം പരിശോധിച്ച് റൂളിംഗ് നൽകാമെന്ന് സ്പീക്കർ പറഞ്ഞു