മന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു; തൃണമൂലിന് വീണ്ടും തിരിച്ചടി; കരുനീക്കി ബിജെപി

mamtha-rajib-banerjee-1
SHARE

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വനം മന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു. അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബംഗാള്‍ സന്ദര്‍ശിക്കുമ്പോള്‍ രാജീബ് ബാനര്‍ജി ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ് ബാനര്‍ജി. ഡിസംബറില്‍ സുവേന്ദു അധികാരി രാജിവയ്ച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മലയര്‍ത്തിയടിച്ച് അധികാരത്തിലെത്താന്‍  സര്‍വ്വ തന്ത്രങ്ങളും പയറ്റുകയാണ് ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിയെടുത്ത് മമത ബാനര്‍ജിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താമെന്നും അതുവഴി തൃണമൂലിന്‍റെ ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറാനാകുമെന്നുമാണ് ബി.െജ.പിയുടെ കണക്കുകൂട്ടല്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...