സ്പീക്കര്‍ സര്‍ക്കാരിന്റെ പാവ; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; സഭവിട്ടു

kerala-assembly-04
SHARE

കണ്ണൂര്‍ മയ്യിലിലെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി പ്രകടനത്തില്‍ അടിയന്തരപ്രമേയനോട്ടിസിന് അനുമതി നല്‍കാത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിമുഖതയാണെന്നാരോപിച്ച  പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇറങ്ങിപ്പോയി. അടിയന്തരപ്രമേയം നിഷേധിച്ച സ്പീക്കര്‍ സര്‍ക്കാരിന്‍റെ പാവയാണെന്ന് വീണ്ടും തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. കൃപേഷിനേയും ശരത് ലാലിനേയും കൊന്നവരെ സംരക്ഷിക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ ഒഴുക്കിയ സര്‍ക്കാരാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...