സാമ്പത്തിക പ്രതിസന്ധി; നിക്ഷേപം സ്വീകരിക്കുന്നത് കുറച്ച് കെടിഡിഎഫ്സി

ktdfc-03
SHARE

സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കെ.ടി.ഡി.എഫ്സി നിക്ഷേപം സ്വീകരിക്കുന്നത് കുറച്ചു. ധനവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നിക്ഷേപത്തിന്‍മേലുള്ള പലിശ എട്ട് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചു. അതേസമയം ബാധ്യത തീര്‍ത്ത് കെ.‍‍ടി.ഡി.എഫ്.സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഫയല്‍, വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി തിരിച്ചയച്ചു.

നഷ്ടത്തിലായ കെ.ടി.ഡി.എഫ്.സിക്ക് ധനകാര്യസ്ഥാപനമെന്ന നിലയില്‍ ഇനി മുന്നോട്ടുപോകുക എളുപ്പമല്ല. നിക്ഷേപം സ്വീകരിച്ചാലും ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുക്കാന്‍ ആളില്ല. മാത്രമല്ല, സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് കെ.ടി.ഡി.എഫ്.സി ഇതുവരെ നിക്ഷേപം സ്വീകരിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇനി അതും ഏളുപ്പമല്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപത്തിന്‍മേലുള്ള പലിശ എട്ടുശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ച് നിക്ഷേപത്തിന്റ അളവ് കുറയ്ക്കുന്നത്. 

ഘട്ടം ഘട്ടമായി നിക്ഷേപം കുറച്ചും ബാധ്യതകള്‍ കൊടുത്ത് തീര്‍ത്തും കെ.ടി.ഡി.എഫ്.സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ഗതാഗതവകുപ്പ് ആലോചിക്കുന്നത്. ബാധ്യത തീര്‍ക്കണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ള 356 കോടി രൂപ കിട്ടണം. പാലക്കാട് ജില്ലാ സഹകരണബാങ്കില്‍ നിന്ന് 200 കോടിയും എറണാകുളം ജില്ലാ സഹകരണബാങ്കില്‍ 150 കോടിയും കടമെടുത്താണ് കെ.ടി.ഡി.എഫ്.സി ഇത്രയും തുക കെ.എസ്.ആര്‍.ടി.സിക്ക് വായ്പയായി നല്‍കിയത്. 

ഈ തുക കണ്ടെത്തുക കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. അതുകൊണ്ടുതന്നെ കെ.ടി.ഡി.എഫ്.സിയുടെ ബസ് ടെര്‍മിനലുകള്‍ തല്‍ക്കാലം കെ.എസ്.ആര്‍.ടി.സിക്ക് പണയം വയ്ക്കാന്‍ നല്‍കിയേക്കും. ഇതിന് ബി.ഒ.ടി വ്യവസ്ഥകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളില്‍ ഭേദഗതി വരുത്തണം. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് ഗതാഗതമന്ത്രി ഫയല്‍ കെ.ടി.ഡി.എഫ്സിക്ക് തിരിച്ചയച്ചിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...