മാതൃസ്നേഹത്തോളം വലുത് ഭൂമിയിലില്ല; അമ്മ പ്രതിയായ കേസില്‍ ഹൈക്കോടതി പറഞ്ഞത്

pocso-mother-hc
SHARE

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ട കേസ് ആണിതെന്ന് കോടതി നിരീക്ഷിച്ചു.

കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പ്രതിയായ അമ്മയെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കേസിന്‍റെ അന്വേഷണം വനിതാ ഐപിഎസ് ഓഫീസറുടെ കീഴിലുള്ള പ്രത്യേകസംഘത്തിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. 

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറണം. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിട്ടു. ശിശുരോഗ വിദഗ്ദനും മാനസിക ആരോഗ്യവിദഗ്ദനും മെഡിക്കല്‍ ബോര്‍ഡില്‍ ഉണ്ടാകണം. അന്വേഷണസംഘത്തിന് ആവശ്യമാണെന്ന് തോന്നുന്ന പക്ഷം, അച്ഛന്‍റെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ ശിശുക്ഷേമസമിതിയുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതുവരെ കേട്ട് കേള്‍വിയില്ലാത്ത സംഭവമെന്ന് നിരീക്ഷിച്ച കോടതി ഈ കേസില്‍ മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ടുവെന്ന് വിലയിരുത്തി. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ രൂപം കൊള്ളുമ്പോള്‍ പിറവിയെടുക്കുന്നതാണ് മാതൃത്വം. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിലില്ല. 

എന്നാല്‍ ഇത്തരം ഹീനകൃത്യം ചെയ്യുന്ന ഒരു സ്ത്രീയും അമ്മയെന്ന് വിളിക്കപ്പെടാന്‍ യോഗ്യയല്ലെന്നും ജസ്റ്റിസ് വി.ഷെര്‍സിയുടെ ഉത്തരവില്‍ പറയുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...