ഇരയായ കന്യാസ്ത്രീയെ ആക്ഷേപിച്ചു; പി.സി. ജോർജിന് നിയമസഭയുടെ ശാസന

pc-george-03
SHARE

പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരായ മോശം പരാമർശത്തിൽ പി.സി. ജോർജിന് നിയമസഭയുടെ ശാസന. എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് പി.സി. ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.നടപടി ആദരവോടെ സ്വീകരിക്കുന്നെന്ന് പിസി ജോർജ് പറഞ്ഞു.

സഭ പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകുമെന്നും കന്യാസ്ത്രീ എന്നു പറയാൻ അവർക്ക് അധികാരമില്ലെന്നും പിസി ജോർജ് മറുപടിയിൽ പറഞ്ഞു.എന്നാൽ കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് എത്തിക്സ് കമ്മിറ്റിയുടെ നിരീക്ഷണമെന്ന്  സ്പീക്കർ വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...