എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും; തിരുത്തല്‍വാദികള്‍ക്ക് വിമര്‍ശനം

sonia-rahul-03
SHARE

തിരുത്തല്‍ വാദമുയര്‍ത്തിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം. എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം ശൈലി മാറണമെന്ന് തിരുത്തല്‍വാദികളായ നേതാക്കള്‍ നിലപാടെടുത്തു. 

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് കോൺഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകില്ല. എഐസിസി പ്ലീനറി സമ്മേളനം മേയിൽ നടത്താൻ കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ ധാരണയായി. സമ്മേളനത്തിന് മുൻപ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പ്രവർത്തക സമിതി അനുമതി നൽകി. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തന്നെ തിരികെ വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വികാരം. കർഷക പ്രക്ഷോഭം, മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ വാട്സ്ആപ് ചാറ്റ് വിവാദം തുടങ്ങിയ വിഷയങ്ങളും പ്രവർത്തക സമിതിയിൽ ചർച്ചയായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...