
സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി സഭയുടെ അവകാശം ലംഘിച്ചില്ലെന്ന് സമിതി അധ്യക്ഷന്‍ എ. പ്രദീപ് കുമാര്‍. രഹസ്യസ്വഭാവത്തെക്കുറിച്ചുള്ള സിഎജി സര്‍ക്കുലര്‍ എംഎൽഎമാര്‍ക്ക് ബാധകമല്ല. സി.എ.ജിയെ വിളിപ്പിക്കുന്നകാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും എ.പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയം സിഎജിയുടെ അഭിപ്രായം അറിയാതെ ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയത് വിചിത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐസക്കിന്റെ നടപടി അനുചിതം എന്ന വാചകം കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയെന്ന് വി.ഡി.സതീശന് പറഞ്ഞു.