
കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയവേ പ്രതി മരിച്ച കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കസ്റ്റഡി മരണമാണെങ്കിൽ സിബിഐ അന്വേഷണമാകാം. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. ഷെഫീഖിൻ്റെ ഭാര്യ ഹൃദ് രോഗിയാണെന്നും കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.