എൻഐഎയെ ഇറക്കി ഭീഷണി; റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടര്‍ റാലി നടത്തുമെന്ന് കർഷകർ

PTI20-12-2020_000080B
SHARE

റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക സംഘടനാ നേതാവ് ബല്‍ദേവ് സിര്‍സ. റാലി തടയാന്‍ ബി.ജെ.പി ഡല്‍ഹി ഘടകം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍.ഐ.എയെ രംഗത്തിറക്കി നേതാക്കളെ ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും ബൽദേവ് സർസ മനോരമ ന്യൂസിനോട് പറഞ്ഞു. 

കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരും കര്‍ഷകസംഘടനകളും സമായവത്തിലെത്തണമെന്ന് ആര്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. ട്രാക്ടര്‍ റാലി തടയണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്രം ഹര്‍ജി പിന്‍വലിച്ചു. അതേസമയം, കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ഇന്ന് നടക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...