ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്; ആരോപണ വിധേയരെ സഹായിക്കാനെന്ന് വാദം

biju-ramesh
SHARE

ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്. എഡിറ്റ് ചെയ്ത സി.ഡി. നൽകി കോടതിയെ കബളിപ്പിച്ചു എന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി. ഈആവശ്യമുന്നയിച്ച് അഭിഭാഷകനായ ശ്രീജിത് ശ്രീധരന്‍ നല്‍കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതേസമയം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാക്കിയാണ് കോടതിയ്ക്ക് സി ഡി കൈമാറിയതെന്ന് ബിജു രമേശ്  പ്രതികരിച്ചു. ശബ്ദം  റെക്കോഡ് ചെയ്ത ഉപകരണവും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.  ഇതു പരിശോധനയ്ക്ക് അയയ്ക്കാതെ സി.ഡി മാത്രം പരിശോധനയ്ക്ക് അയച്ചത് ആരോപണ വിധേയരെ സഹായിക്കാനാണെന്നും ബിജു രമേശ്  പറഞ്ഞു.   

ബാർ കോഴക്കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴിനൽകിയപ്പോൾ തെളിവായി ശബ്ദരേഖകൾ അടങ്ങിയ ഒരു സിഡിയും ബിജു രമേശ് കൈമാറിയിരുന്നു. ഈ സി.ഡി.യിൽ എഡിറ്റിങ്ങ് നടന്നിട്ടുള്ളതായി പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഇത് കോടതിയെ കബളിപ്പിക്കൽ ആണെന്ന് കാണിച്ച് അഭിഭാഷകനായ ശ്രീജിത് ശ്രീധരനാണ് ബിജു രമേശിന് എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നൽകിയത്. എന്നാൽ കേസ് വിജിലൻസ് കോടതിയുടെ പരിഗണനയിൽ ആണെന്ന് ചൂണ്ടിക്കാട്ടി മജിസ്ടേറ്റ് കോടതി പരാതി പരിഗണിക്കാൻ തയാറായില്ല. ഈ നിലപാട് തള്ളിയ ഹൈക്കോടതി ബിജു രമേശിന് എതിരായ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...