ബിജു പ്രഭാകർ പറഞ്ഞത് തിരുത്തി; പ്രതിഷേധം മാറ്റിവെച്ചു

biju-prabhakar
SHARE

കെ.എസ്.ആര്‍.ടി.സി. എം.ഡിക്കെതിരെ ഐ.എന്‍.ടി.യു.സി. നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ജീവനക്കാരെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്ന് കെ.എസ്.ആര്‍.ടി.സി.  എം.ഡി തിരുത്തിയതോടെയാണ് പിന്‍മാറ്റം.

ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടാന്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും തനിക്ക് പ്രത്യേക അജണ്ടയില്ലെന്നുമാണ് ബിജു പ്രഭാകര്‍ പറഞ്ഞത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...