
കെ.എസ്.ആര്.ടി.സി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന വിശദീകരണവുമായി എം.ഡി ബിജു പ്രഭാകര്‍. അഞ്ചുശതമാനം ജീവനക്കാര്‍ കുഴപ്പക്കാരാണ്. അതാണ് താന്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും. യൂണിയനുകളുമായി പ്രശ്നമില്ല. എളമരം കരീമിന്റെ വിമര്‍ശനം താന്‍ പറഞ്ഞത് കേള്‍ക്കാതെ ആണെന്ന് കരുതുന്നുവെന്നും ബിജു പ്രഭാകർ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ, എക്സി. ഡയറക്ടര്‍ കെ.എം ശ്രീകുമാര്‍ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല. കെഎസ്ആർടിസിയുെട 100 കോടി രൂപ കാണാനില്ല. ഇതിന്റെ പേരിലാണ് ശ്രീകുമാറിനെതിരെ നടപടിയെന്നും എംഡി വിശദീകരിച്ചു.