ലണ്ടനിൽ മലയാളി വ്യവസായി അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു

mohanan-london-1
SHARE

ലണ്ടനിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീന്‍ മോഹനന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കൊല്ലം കരുനാഗപ്പള്ളിക്കാരനായ മോഹനന്‍ ഈസ്റ്റ് ലണ്ടനില്‍ വെസ്റ്റ് ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപത്തായി ബോളീന്‍ എന്ന പേരില്‍ സിനിമ തിയറ്റര്‍ നടത്തിയിരുന്നു. ഹോട്ടല്‍, മണി എക്സ്ചേഞ്ച് തുടങ്ങി മറ്റ് ബിസിനസുകളും ഉണ്ടായിരുന്നു. ഭാര്യ സുശീല മോഹനന്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...