ഓസീസ് 369ന് പുറത്ത്; മഴ കളിച്ചു; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

pujara-rahane-03
SHARE

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ഏഴുറണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 44 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. 100ാം ടെസ്റ്റ് മല്‍സരം കളിക്കുന്ന നേഥന്‍ ലിയോനാണ് രോഹിത്തിനെ പുറത്താക്കിയത്. മഴ തടസപ്പെടുത്തിയപ്പോള്‍  ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്.  രണ്ടാം ദിനം 95  റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒസീസിന് അവസാന അ‍ഞ്ചുവിക്കറ്റും നഷ്ടമായി. ടിം പെയ്ന്‍ 50 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 47 റണ്‍സുമെടുത്തു.  അരങ്ങേറ്റ മല്‍സരം കളിച്ച നടരാജനും വാഷിങ്ടണ്‍ സുന്ദറും മൂന്നുവിക്കറ്റ് വീതം വീഴത്തി. ഷാര്‍ദുല്‍ ഠാക്കൂറും മൂന്നുവിക്കറ്റ് നേടി. ഇന്നലെ ബോളിങ്ങിനിടെ പരുക്കേറ്റ നവ്്ദീപ് സെയ്നി കളിച്ചില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...