ഫാഷൻ മാസികയുടെ മുഖചിത്രമാകുന്നതിലാണ് മന്ത്രിക്ക് ശ്രദ്ധ: പരിഹസിച്ച് വി.മുരളീധരൻ

v-muraleedharan-kk-shylaja
SHARE

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ് മന്ത്രിക്ക് ശ്രദ്ധയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നത് അതിഗുരുതരസാഹചര്യം. മരണനിരക്ക് ഉള്‍പ്പെടെ മറച്ചുവച്ച് ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷവും ഇത് തിരിച്ചറിയുന്നില്ലന്നും മുരളീധരന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...