
പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച ഷെഫീക്കിന്റെ ഭാര്യ മനോരമ ന്യൂസിനോട്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്ന് ഷെഫീക്ക് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമെന്നും സെറീന മനോരമ ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകേസിലാണ് ഷെഫിക്കിനെ അറസ്റ്റ് ചെയ്യുന്നത്.