പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശിച്ച് ഭക്തശതങ്ങള്‍

makaravilakku
SHARE

ശബരിമല സന്നിധാനത്ത് മകരവിളക്ക് ദര്‍ശിച്ച് ഭക്തശതങ്ങള്‍. പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും മകര വിളക്കും  തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കുശേഷമാണ് മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.

ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. കോവിഡ് പശ്ചാത്തലത്തിൽ 5000 പേർക്ക് മാത്രമായിരുന്നു സന്നിധാനത്തേയ്ക്ക് പ്രവേശനം.

വിഡിയോ സ്റ്റോറി കാണാം: 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...