ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കും; ഉറപ്പു നല്‍കി രാഹുലിന്റെ മടക്കം

rahul-jalllikettu-tamilnadu
SHARE

മധുരയില്‍ ജെല്ലിക്കെട്ട് വേദിയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വച്ചു കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ മല്‍സരാര്‍ഥികളുടെ പ്രതിഷേധം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേ സമയം പൊങ്കല്‍ ആഘോഷം രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റി കോണ്‍ഗ്രസും ബി.ജെ.പിയും. രാഹുല്‍ ഗാന്ധി മധുരയിലെത്തിയപ്പോള്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ചെന്നൈയിലാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

മധുര ആവണിയാപുരത്തെ ജെല്ലികെട്ടു വേദി കര്‍ഷക പ്രതിഷേധത്തിനു വേദിയാകുമെന്നു കാര്‍ഷിക നിയമ ഭേദഗതികളെ പിന്തുണയ്ക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. മല്‍സരാര്‍ഥികളെ തിരഞ്ഞെടുത്തതില്‍ വരെ സൂക്ഷ്മതയും പാലിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയും അടക്കമുള്ള നേതാക്കള്‍ക്കു മുന്നില്‍ വച്ചു കാളകളെ പിടിച്ചുകെട്ടാനിറങ്ങിയ പോരാളികള്‍ പ്രതിഷേധിച്ചു. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നുറപ്പു നല്‍കിയാണ്  രാഹുല്‍ ഗാന്ധി മടങ്ങിയത്. രാഹുലിന്റെ സന്ദര്‍ശനത്തോടെ തമിഴ്നാട്ടിലെ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിനും തുടക്കമായി.

പ്രതിഷേധം ഭയന്നാണു ബി.ജെ.പി നേതാക്കള്‍ കാര്‍ഷിക മേളയായ ജെല്ലികെട്ടു വേദിയിലേക്കു പോകാതിരുന്നത്. രാവിലെ ആര്‍.എസ്.എസ് തലവന്‍ ചെന്നൈയില്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.  വൈകീട്ട് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ചെന്നൈയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരും. നമ്മ ഊരു പൊങ്കല്‍ എന്ന പേരില്‍ തമിഴ്നട്ടില്‍ ഉടനീളം പ്രത്യേക ആഘോഷ പരിപാടികളാണ് ബിജെപി നടത്തുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...