
വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിൽ അറസ്റ്റിലായ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ജയിൽ മോചിതനായി. ഇന്നലെ എറണാകുളം സെഷൻസ് കോടതി നിപുണിന് ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് ഇറങ്ങിയ നിപുണിനെ വി ഫോർ കേരള പ്രവർത്തകർ സ്വീകരിച്ചു.സർക്കാർ തന്നോട് പകപോക്കുകയാണെന്നും പുതിയ സമരരീതികളുമായി മുന്നോട്ട് പോകും എന്നും നിപുൺ പറഞ്ഞു.