കമറുദീന് 25 കേസുകളിൽകൂടി ജാമ്യം; 16 എണ്ണത്തില്‍ വാദം വെള്ളിയാഴ്ച

m-c-kamarudeen
SHARE

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ  എം.സി.കമറുദീൻ എം.എൽ.എയ്ക്ക് 25 കേസുകളിൽകൂടി ജാമ്യം. 14 കേസുകളിൽ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയും 11 കേസുകളിൽ കാസർകോട് സി.ജെ.എം. കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എം.എൽ.എയ്ക്ക് 52 കേസുകളിൽ ജാമ്യം ലഭിച്ചു. 16 കേസുകളിൽ കാസർകോട് കോടതി നാളെ വാദം കേൾക്കും. നൂറിലേറെ കേസുകൾ ഉള്ളതിനാൽ കമറുദീൻ ഓരോന്നിലും പ്രത്യേകം  ജാമ്യം തേടണം. അതിനിടെ മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായിരുന്ന സൈനുൽ ആബിദ് മൂന്നു കേസുകളിൽ കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇതിൽ ഒരു കേസിൽ ജാമ്യം നൽകി. മറ്റു രണ്ടു കേസുകളിൽ പിന്നീട് വാദം കേൾക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...