വായ്പ ആപ്പ് തട്ടിപ്പിന് തടയിട്ട് ഗൂഗിള്‍; പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി

online-loan-app
SHARE

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണംചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ ഗൂഗിളിന്റെ നിര്‍ണായക ഇടപെടല്‍. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. മലയാളികളടക്കം ഒട്ടേറെപേര്‍ ചൂഷണത്തിന് ഇരയായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഗൂഗിളിന്റെ ഇടപെടല്‍. 

വായ്പ ആപ്പുകളുടെ തട്ടിപ്പ് തെളിവുസഹിതം പുറത്തുവിട്ടത് മനോരമന്യൂസ് ആണ്.ജനത്തെ കൊള്ളയടിക്കുന്ന മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്താപരമ്പരയി‌ൽ സംസ്ഥാന ധനവകുപ്പും നടപടിയെടുത്തിരുന്നു. ട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...