
സംസ്ഥാനത്ത് വളര്‍ച്ചാ നിരക്ക് താഴേക്ക് വളര്‍ച്ചാ നിരക്ക് 3.45 %, മുന്‍ വര്‍ഷം 6.49 %സാമ്പത്തിക സര്‍വേ നിയമസഭയില്‍വച്ചു. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26% ചുരുങ്ങും.കാര്‍ഷിക മേഖല വളര്‍ച്ച നെഗറ്റീവായി (–6.62%) തുടരുന്നു.
വിനോദസഞ്ചാരമേഖലയ്ക്ക് വന്‍ തിരിച്ചടി. 2020ലെ ഒന്‍പതു മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്. റവന്യുവരുമാനത്തില്‍ 2629 കോടിയുടെ കുറവുണ്ട്. ശമ്പളം, പലിശ, പെന്ഷന് ചെലവുകള്‍ ഉയര്‍ന്നു. സംസ്ഥാനത്ത് കടബാധ്യതയും കൂടി. സംസ്ഥാനത്തിന്റെ കടബാധ്യത 260311 കോടിയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91 ശതമാനം. തൊഴിലില്ലായ്മ നിരക്ക് ഒന്‍പത് ശതമാനമായി.