
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കുന്ന ഒൗദ്യോഗിക യോഗം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുത്ത് പാര്‍ട്ടിയില്‍ വരുത്തേണ്ട തിരുത്തലും ചര്‍ച്ചയാകും. കേരളത്തിന്റ ചുമതലയുള്ള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്കിയ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് ചര്‍ച്ച.
സോണിയഗാന്ധിയും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സമയം ചോദിച്ചിട്ടുണ്ട്. താരിഖ് അന്‍വര്‍ തിങ്കളാഴ്ച കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നത്.
അതേസമയം, 99 നിയമസഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി. എന്‍.ഡി.എഫിന് ജനപിന്തുണയേറുകയാണ്. പ്രതിപക്ഷത്തിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.