ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

varkala-tree-accident
SHARE

തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. ഡ്രൈവർ അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി 27 കാരൻ വിഷ്ണുവാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയിൽ റോഡരികിൽ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരായ രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ച വിഷ്ണുവിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...