പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; റബ്ബറിന് 250 രൂപ താങ്ങുവില; യുഡിഎഫ് പ്രഖ്യാപനം

udf-2
SHARE

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാത്ത് ന്യായ് പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപനം. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് യുഡിഎഫ് മുന്‍ഗണന നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായിട്ടാണ്  പ്രഖ്യാപനം.

സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ഒരു കാഴ്ചപ്പാട് യുഡഎഫിനില്ലെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനപത്രിക നേരത്തെ തയറാക്കാന്‍ ബെന്നിബഹ്ന്നാന്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്.  യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കുടുതല്‍ കൈത്താങ്ങ്, നിക്ഷേപം, തൊഴില്‍, കാരുണ്യകേരളം എന്നീ നാലു തത്വങ്ങള്‍ നടപ്പാക്കുമെന്ന് ‌പ്രഖ്യാപിക്കുന്നത് ജനകീയമുഖം ലക്ഷ്യമിട്ടാണ്. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളടെയും യുവാക്കളുടെയും പ്രക്രടനപത്രിയാണ് യുഡിഎഫ് കൊണ്ടുവരിക. സൗജന്യചികില്‍സ ലഭ്യമാക്കുന്ന കൂടുതല്‍ ആശുപത്രികള്‍ സംസ്ഥാന വ്യാപകമായി കൊണ്ടുവരും. പ്രകടനപത്രിക കമ്മിറ്റി ജനങ്ങളെ നേരിട്ട് കാണും. ശുപാര്‍ശകള്‍ ആര്‍ക്കും peoplesmanifesto2021@gmail.com എന്ന ഇ–മെയിലിലേക്കും അയക്കാം. വായോധിക്കര്‍ക്ക് പെന്‍ഷന്‍ വര്‍ധനയും യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത് അടുത്ത ദിവസത്തെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...