സിപിഎം പ്രാദേശികനേതാവിന്‍റെ ആത്മഹത്യ; നേതൃത്വം ഭീഷണിപ്പെടുത്തിയെന്നു ഭാര്യ

konni-suicide
SHARE

പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തത് നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്ന്  ഓമനക്കുട്ടന്‍റെ ഭാര്യ. തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി തോറ്റതിനെ തുടർന്ന് പ്രാദേശീക നേതാക്കൾ ഓമനകുട്ടനെ കയ്യേറ്റം ചെയ്തെന്നും രാധ പറഞ്ഞു. കോന്നി വട്ടക്കാവ് സ്വദേശി സി.കെ ഓമനക്കുട്ടനെ ഇന്ന് രാവിലെയാണ്  തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രാവിലെ ഭാര്യ നടക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോന്നി മുൻ ഏരിയ കമ്മറ്റി അംഗവും, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ഓമനക്കുട്ടൻ ഒരു വർഷത്തോളമായി പാർട്ടിയിൽ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.  പ്രമാടം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സിപിഎം സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ ആണെന്ന് പ്രചരിപ്പിക്കുകയും ഒരിക്കൽ കയ്യേറ്റം ചെയ്തതെന്നും കുടുംബം പറയുന്നു. 

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...