
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീൽ. വിദേശസംഭാവനനിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സി.ബി.ഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും സര്‍ക്കാര്‍ ഹർജിയിൽ പറയുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ അവശ്യപ്പെട്ടു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.