
കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന് പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം തടവിന് വിധിച്ച കൊല്ലം സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ആട് ആന്റണിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. 2012 ജൂണ്‍ 25നാണ് രാത്രി പട്രോളിങ്ങിനിടെ മണിയന് പിള്ളയെ ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന എഎസ്ഐ ജോയിയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ ആന്റണിയെ മൂന്നു വര്‍ഷത്തിനു ശേഷം കേരള തമിഴ്നാട് അതിര്‍ത്തിയായ ഗോപാലപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.