സ്വര്‍ണക്കടത്തുകേസില്‍ പത്തു സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി

swapna-suresh-nia
SHARE

സ്വര്‍ണക്കടത്ത് കേസില്‍ പത്ത് സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി ഉത്തരവ്. ഇവരെ സംരക്ഷിത സാക്ഷികളാക്കണമെന്ന എന്‍ഐഎ ഹര്‍ജി പരിഗണിച്ചാണ് നടപടി. സുരക്ഷ പരിഗണിച്ച് ഈ സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്‍റെ ഉത്തരവുകളിലും രേഖകളിലും ഉണ്ടാവില്ല . 

യുഎപിഎ ചുമത്തപ്പെട്ട പ്രധാന കേസുകളില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കുന്ന സാക്ഷികളുെട സുരക്ഷ മുന്‍ നിര്‍ത്തി ഇവരെ സംരക്ഷിത സാക്ഷികളാക്കാറുണ്ട്. ഈ നടപടിക്രമം പിന്‍പറ്റിയാണ് സ്വര്‍ണക്കടത്ത് കേസിലും പത്ത് സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതികള്‍ ഉയര്‍ന്ന ബന്ധമുള്ളവരായതിനാല്‍ സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്നും കോടതിക്ക് മുന്നില്‍ സ്വതന്ത്രമായും വിശസ്തതയോടെയും ഹാജരാകാന്‍ സാക്ഷികള്‍ക്ക് നിയമത്തിന്‍റെ പിന്തുണ ആവശ്യമാണെന്നുമായിരുന്നു എന്‍ഐഎ വാദം. 

പ്രോസിക്യൂഷനെതിരെ വാദങ്ങള്‍ നിരത്താന്‍ ഈ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്താനുള്ള സാധ്യതയും എന്‍ഐഎ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് പത്ത് സാക്ഷികളുടെ േപരുവിവരങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി ഉത്തരവിട്ടത്.  ഇവരുെട മൊഴികളും അവരെ തിരിച്ചറിയാന്‍ കഴിയുന്ന രേഖകളും പ്രതികള്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ നല്‍കില്ല. കേസിന്‍റെ ഉത്തരവുകളിലും രേഖകളിലും വിധിന്യായങ്ങളിലും ഇവരുടെ പേരുവിവരങ്ങള്‍ ഉണ്ടാവില്ല . വിചാരണ സമയത്ത് ഈ സംരക്ഷിത സാക്ഷികളുടമായി ബന്ധപ്പെട്ട മറ്റുത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. കൈവെട്ടുകേസിലും വളപട്ടണം  ഐഎസ് കേസിലും ഇതേരീതിയില്‍ ചില സാക്ഷികളെ എന്‍ഐഎ സംരക്ഷിത സാക്ഷികളാക്കിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...