വാളയാര്‍ പീഡനക്കേസ്; സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

walayar
SHARE

വാളയാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. കേസ് സി.ബി.ഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.  ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതികളെ വെറുതെവിട്ട നടപടി കഴിഞ്ഞാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിന് പുനരന്വേഷണം ആകാമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം സിബിഐ അന്വേഷണത്തില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...